പത്തനംതിട്ട: സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി. പൊലീസിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും ആവശ്യപ്രകാരമാണ് നിരോധനാജ്ഞ നീട്ടാന്‍ കളക്ടറുടെ ഉത്തരവിട്ടത്. ശബരിമലയില്ക്രമസമാധാന പ്രശ്നങ്ങള്‍ തുടരുമെന്ന് റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്.
സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇന്ന് നിരോധനാജ്ഞ അവസാനിക്കാനിരിക്കെയാണ് നാല് ദിവസം കൂടി നീട്ടിയത്.
ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് കൈമാറിയിരുന്നു. നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയായിരുന്നു പത്തനംതിട്ട എസ്പി, കളക്ടര്‍ പിബി നൂഹിന് റിപ്പോര്‍ട്ട് നല്‍കിയത്.
സന്നിധാനം, പമ്ബ, നിലക്കല്‍, ഇലവുങ്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശബരിമല നട തുറന്നതുമുതല്‍ നിരോധനജ്ഞ പ്രഖ്യാപിച്ചിരുന്നു. ഏഴ് ദിവസത്തേക്കായിരുന്നു അന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏഴ് ദിവസം തീരാനിരിക്കെ പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് നാല് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon