യുവതികൾ ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സന്നിധാനത്ത് ശുദ്ധികലശം നടത്തിയ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ പട്ടികജാതി കമ്മീഷന്‍ ഷോക്കോസ് നോട്ടീസ്. ബിന്ദു അമ്മിണിയും കനകദുര്‍ഗയും ദർശനം നടത്തിയതിനെ തുടർന്നാണ് തന്ത്രി ശുദ്ധികലശം നടത്തിയത്. സംഭവത്തിൽ ദേവസ്വം കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
താന്‍ ദളിത് വംശജയായതിനാലാണ് തന്ത്രി നടയടച്ച് ശുദ്ധികലശം നടത്തിയതെന്ന ബിന്ദു അമ്മിണിയുടെ പരാതി കമ്മീഷന് ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തന്ത്രി കണ്ഠരര് രാജീവരെയും ദേവസ്വം കമ്മീഷണറെയും പട്ടികജാതി കമ്മീഷണന്‍ ഹിയറിംഗിന് വിളിച്ചിരുന്നു. എന്നാല്‍ ഇവർ ഹിയറിങ്ങിനെത്തിയില്ല. ഇതേതുടര്‍ന്നാണ് തന്ത്രിക്കും ദേവസ്വം കമ്മീഷണര്‍ക്കുമെതിരെ ഷോക്കോസ് നോട്ടീസ് അയച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon