ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണ്. ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങൾ ദൗര്ഭാഗ്യകരണമായെന്നും അമൃതാനന്ദമയി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്തു നടന്ന അയ്യപ്പഭക്ത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ശബരിമല അയ്യപ്പന് കീ ജെയ് വിളിച്ചുകൊണ്ടാണ് അമൃതാനന്ദമയി സംസാരിച്ചു തുടങ്ങിയത്. ക്ഷേത്ര സങ്കൽപ്പത്തെക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാണ് മിക്ക പ്രശ്നത്തിനും കാരണമെന്നും അമൃതാനന്ദമയി പറഞ്ഞു.
ശബരിമല സീസൺ സമയത്ത് താൻ ഒരു ഗവേഷണം നടത്തിയെന്ന് അമൃതാനന്ദമയി പറഞ്ഞു. പതിനഞ്ച് വർഷമായിട്ട് എല്ലാ സീസൺ സമയത്തും എല്ലാ ആശുപത്രികളിലും ആളെ അയക്കും. ആ സമയത്ത് മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ രോഗികൾ കുറവാണ്. ആ സമയത്ത് ആളുകൾ മദ്യം കുടിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല, ഭാര്യമാരെ ചീത്ത വിളിക്കുന്നില്ല, കുടുംബമായി വ്രതം അനുഷ്ടിക്കുന്നു എന്നതാണ് ഇതിനാ കാരണം. മനസും ശരീരവും തമ്മിൽ ആ സമയത്ത് ഒരു താളലയം വരുന്നുണ്ട് - അവർ പറഞ്ഞു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണു കർമസമിതിയുടെ തീരുമാനം. ഇതിനു മുന്നോടിയായിട്ടാണ് അയ്യപ്പഭക്ത സംഗമം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon