ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്‌ക്കോതിരായ ലൈംഗികാരോപണ പരാതിയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അഭിഭാഷകനായ ഉത്സവ് ബെയ്ന്‍സ് സത്യവാങ്മൂലം കോടതിയെ സമര്‍പ്പിച്ചു.ഗൂഢാലോചന ആരോപണം സംബന്ധിച്ച് അന്വേഷണം വേണമോ എന്ന കാര്യത്തില്‍ ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് കോടതി തീരുമാനം അറിയിക്കും.
അഭിഭാഷകന്റെ സത്യവാങ്മൂലം തെളിവായി സ്വീകരിക്കാനാകുമോ എന്ന കാര്യത്തിലാണ് ഇന്ന് കോടതിയില്‍ വാദം നടന്നത്. തെളിവായി സ്വീകരിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ തെളിവു നിയമപ്രകാരം ഏത് രേഖയും കോടതിയ്ക്ക് പരിഗണിക്കാം എന്ന നിലപാടാണ് ജസ്റ്റിസ് ഗോവിന്ദന്‍ നരിമാന്റേത്. പരാതിക്കാരിയുടെ ആരോപണത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലായിരിക്കരുത് കോടതി പ്രഖ്യാപിക്കുന്ന അന്വേഷണം എന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടെത്തുക തന്നെ ചെയ്യുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ജനങ്ങള്‍ സുപ്രീംകോടതിയെ അവിശ്വസിക്കുന്ന സാഹചര്യമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് കോടതി നിലപാട്. സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍, ഇന്റലിജന്‍സ് ബ്യൂറൊ ജോയിന്റ് ഡയറക്ടര്‍, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നിവരെ വിളിച്ചുവരുത്തി ചേംബറില്‍ കൂടിയാലോചനയും നടത്തിയിരുന്നു.
This post have 0 komentar
EmoticonEmoticon