ന്യൂഡല്‍ഹി: വാരാണാസിയില്‍ നരേന്ദ്രമോദിയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. പകരം അജയ് റായ് ആണ് വാരാണാസിയില്‍ മത്സരിക്കുന്നത്.
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാനൊരുക്കമാണെന്ന് പ്രിയങ്കയും പലവട്ടം വ്യക്തമാക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രശ്നമല്ലെന്നായിരുന്നു പ്രിയങ്കയുടെ നിലപാട്. എന്നാല്‍, രാഷ്ട്രീയത്തില്‍ എത്തി ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ പ്രിയങ്ക മല്‍സരിക്കുന്നതിനോട് സോണിയാ ഗാന്ധിക്ക് യോജിപ്പില്ലെന്നാണ് പുറത്തുവന്ന വിവരം.
ഇതിനിടെ, എസ് പി ബി - എസ് പി സഖ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും കോണ്‍ഗ്രസ് പുനരാലോചനയ്ക്ക് കാരണമായിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ മരുമകളായ ശാലിനി യാദവിനെയാണ് എസ് പി - ബി എസ് പി സഖ്യം വാരാണസിയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. അതേസമയം, വാരാണസിയില്‍ മോദിയെ കാണാനില്ലന്ന വിമര്‍ശനം യു പിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രിയങ്ക കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചു.
This post have 0 komentar
EmoticonEmoticon