ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ''കുട്ടിമാമ'' ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറക്കി. അണിയറപ്രവര്‍ത്തകരാണ് ടീസര്‍ പുറത്തുവിട്ടത്. വി.എം വിനുവാണ് ചിത്രത്തിന്റെ സംവിധായകന്‍.
സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. നിര്‍മാണം ഗോകുലം ഗോപാലന്‍.
മനാഫ് തിരക്കഥ എഴുതിയ ചിത്രത്തില്‍ വി.എം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍മാണം ഗോകുലം ഗോപാലനുമാണ്. നായികമാരായെത്തുന്നത് മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി എന്നിവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. മെയ് രണ്ടിനാണ് ചിത്രം റിലീസ് ചെയുന്നത്.
This post have 0 komentar
EmoticonEmoticon