ന്യൂഡല്‍ഹി: അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ അയോഗ്യനാക്കിയ ഉത്തരവ് സുപ്രീം കോടതി ഉപാധികളോടേ സ്‌റ്റേ ചെയ്തു. ജസ്റ്റിസ് എ കെ സിക്രി അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതോടെ നാളെ മുതല്‍ ഷാജിക്ക് നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാം എന്നാല്‍ നിയമസഭയിലെ വോട്ടെടുപ്പുകളില്‍ പങ്കെടുക്കാനോ മറ്റ് ആനുകൂല്യങ്ങള്‍ വാങ്ങാനോ അനുവാദമില്ല.
സമ്പൂര്‍ണ സ്റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി തിരഞ്ഞെടുപ്പില്‍ മതസ്പര്‍ദ്ധയുണ്ടാക്കി വോട്ട് പിടിച്ചുവെന്ന നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ നവംബര്‍ ഒമ്പതിനാണ് അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്.
ഇനി ജനുവരിയിലാണ് അടുത്ത അപ്പീല്‍ പരിഗണിക്കുക.
This post have 0 komentar
EmoticonEmoticon