മലപ്പുറം: സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത്ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ എന്‍.കെ അഫ്സല്‍ റഹ്മാനെതിരെ മലപ്പുറം പോലീസ് പോക്സോ വകുപ്പ്ചേര്‍ത്ത് കേസ് രജിസ്റ്റര്‍ചെയ്തു. പോക്സോ-ഒമ്പത്,10 വകുപ്പുകള്‍ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മൊഴിയെ തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ പ്രതി ഇതെ സ്‌കൂളിലെ 19പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി പ്രസാദിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ കഴിഞ്ഞ ദിവസം സ്‌കൂളില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറും എം.എസ്.എഫിന്റെ മുന്‍ സംസ്ഥാന ട്രഷറര്‍ കൂടിയായ പ്രതിയെ രാഷ്ട്രീയപരമായ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
എന്‍.എസ്.എസ് ക്യാമ്പിനിടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടികളുടെ പരാതി. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും പരാതിയുമായി സ്‌കൂളിലെത്തിയിരുന്നു. ചൈല്‍ഡ്ലൈന്‍ അധികൃതര്‍ പരാതിക്കാരായ പെണ്‍കുട്ടികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon