തലയോലപ്പറമ്പ്: ടിക്കറ്റ് പരിശോധനക്കിടെ യാത്രക്കാരന്‍ ചെക്കിങ് ഇന്‍സ്‌പെക്ടറുടെ കൈപ്പത്തിയില്‍ കടിച്ചു. മുത്തോലപുരത്ത് വെച്ച് ഞായറാഴ്ച വൈകിട്ടാണ് ഈ സംഭവം നടക്കുന്നത്. തലയോലപ്പറമ്പ് അണിയറവീട്ടില്‍ രാജു ജോസഫിനാണ് യാത്രക്കാരന്റെ കടിയേറ്റത്.
പരിശോധനയ്ക്കിടെ യാത്രക്കാരനോട് രാജു ജോസഫ് ടിക്കറ്റ് ആവശ്യപ്പെട്ടു. അയാള്‍ തട്ടിക്കയറുകയും തിരിച്ചറിയല്‍ രേഖ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോക്കറ്റില്‍നിന്ന് ഐ.ഡി.കാര്‍ഡ് എടുക്കുന്നതിനിടെ യാത്രക്കാരന്‍ കൈപിടിച്ച് കടിക്കുകയായിരുന്നുവെന്ന് രാജു പറഞ്ഞു. മറ്റ് യാത്രക്കാര്‍ ബഹളംവെച്ചതോടെ അയാള്‍ അടുത്ത സ്റ്റോപ്പില്‍ ചാടിയിറങ്ങി. രാജു ജോസഫ് തലയോലപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ ചികിത്സതേടി.
This post have 0 komentar
EmoticonEmoticon