തിരുവനന്തപുരം: പി കെ ശശി എംഎല്‍എ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന കണ്ടെത്തലുമായി അന്വേഷണ കമ്മീഷന്‍. ഫോണിലൂടെ മോശം പെരുമാറ്റമുണ്ടായെന്ന് കമ്മീഷല്‍ സ്ഥിരീകരിച്ചു.ലൈംഗികച്ചുവയോടെ ശശി പെണ്‍കുട്ടിയോട് സംസാരിക്കുകയായിരുന്നു. ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ മുഖ്യതെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.പാര്‍ട്ടിയിലെ വിഭാഗീയതയാണ് അരോപണത്തിനു പിന്നിലെന്ന മന്ത്രി എ കെ ബാലന്റെ വാദം പികെ ശ്രീമതി തള്ളി.
അച്ചടക്ക നടപടിയുടെ ഭാഗമായി പീഡന പരാതിയില്‍ പികെ ശശി എംഎല്‍എ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. ഇന്നു ചേരുന്ന സംസ്ഥാനകമ്മിറ്റിയില്‍
അദ്ദേഹത്തിന്റെ വിശദീകരണം സിപിഎം ചര്‍ച്ചചെയ്യും. പാര്‍ട്ടി എടുക്കുന്ന എതു നടപടിയും സ്വീകരിക്കുമെന്ന് ശശി വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon