ബെലൊ ഹോറിസോണ്ട: കോപ്പ അമേരിക്കയിലെ സ്വപ്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്കെതിരെ ബ്രസീലിന് തകർപ്പൻ വിജയം. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീലിന്റെ തകർപ്പൻ വിജയം. വ്യജയത്തോടെ ബ്രസീൽ ഫൈനലിൽ പ്രവേശിച്ചു.
ഗബ്രിയേല്‍ ജീസസാണ് മനോഹരമായ ഗോളിലൂടെ ആതിഥേയരായ ബ്രസീലിനെ മുന്നലെത്തി ച്ചത്. 19 മിനുട്ടിലായിരുന്നു ഈ ഗോൾ. 71 മിനുട്ടിൽ ഫിർമിനോയാണ് ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയത്.
തുടക്കം മുതല്‍ ബ്രസീല്‍ അര്‍ജന്റൈന്‍ ഗോള്‍ മുഖത്തേക്ക് ആക്രമണമഴിച്ചുവിട്ടു. എന്നാല്‍, തുടക്കത്തില്‍ പ്രതിരോധത്തിലായിരുന്ന അര്‍ജന്റീന ആദ്യപകുതിയുടെ അവസാനമായപ്പോഴേക്കും ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. എന്നാൽ ബ്രസീലിന്റെ കരുത്തുറ്റ പ്രതിരോധ നിരക്ക് മുന്നിൽ ella തകർന്നടിയുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon