സുക്മ: തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി സിആര്‍പിഎഫ് ജവാന്‍ മരിച്ചു. ജവാന്റെ സ്വന്തം സര്‍വീസ് റിവോള്‍വറില്‍ നിന്നാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ അരവിന്ദ് കുമാര്‍ പാണ്ഡെയാണ് മരിച്ചത്. ഛത്തീസ്ഗഡിലെ സുക്മയിലെ തമല്‍വാഡ ക്യാമ്പിലായിരുന്നു സംഭവം.
വായിലൂടെ കടന്ന ബുള്ളറ്റ് തലയോട്ടി പിളര്‍ന്ന് പുറത്തുവന്നു. സംഭവസ്ഥലത്തുതന്നെ അരവിന്ദ്് മരിച്ചു. ബിഹാര്‍ ചമ്പാരന്‍ സ്വദേശിയാണ് അരവിന്ദ്്. മൃതദേഹം സുക്മയില്‍ നിന്ന് റായ്പുരിലേക്കു കൊണ്ടുവന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon