തിരുവനന്തപുരം: പൗരത്വനിയമം നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്ത് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രക്ഷോഭത്തെ വർഗീയ വൽക്കരിക്കാൻ ആണ് മോദി ശ്രമിക്കുന്നത്. നിയമം പിൻവലിക്കണമെന്നും ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഗവര്‍ണര്‍ മാപ്പു പറയണമെന്ന് മുസ്്ലിം ലീഗ് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ആര്‍.എസ്.എസിന്റെ നാവായി അധപതിച്ചെന്നും മോദി സര്‍ക്കാറിന്റെ ആശ്രിത വല്‍സലനായി മാറിയെന്നും മുസ്്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ച് സമരം ചെയ്തതില്‍ തെറ്റില്ല. കേരളം ഒന്നിച്ചു നിന്നത് നല്ല സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVvHomeUnlabelledപൗരത്വനിയമം നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്ത് ഇല്ല, പ്രക്ഷോഭത്തെ വർഗീയ വൽക്കരിക്കാൻ ആണ് മോദി ശ്രമിക്കുന്നത്; രമേശ് ചെന്നിത്തല
Sunday, 22 December 2019
Next article
Next Post
Previous article
Previous Post
Advertisement
More on

This post have 0 komentar
EmoticonEmoticon