ന്യൂഡൽഹി: പൗരത്വനിയമഭേദഗതി നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിമാര്‍ക്കാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം സംസ്ഥാനങ്ങളിലെ നിയമജ്ഞരോട് ചോദിച്ചുനോക്കൂ എന്നും മോദി ആഞ്ഞടിച്ചു. മുഖ്യമന്ത്രിമാര്‍ ഭരണഘടനയും സത്യപ്രതിജ്ഞയും പാലിക്കാന്‍ ബാധ്യസ്ഥരാണ്.
അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ വ്യത്യാസമുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്ത് ഇടമില്ല. പൗരത്വനിയമഭേദഗതി അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വേണ്ടിയാണെന്നും ഡൽഹിയിൽ നടന്ന തിരഞ്ഞെടുപ്പു റാലിക്കിടെ മോദി പറഞ്ഞു.
പൗരത്വനിയമഭേദഗതിയോ എന്‍ആര്‍സിയോ ഇന്ത്യന്‍ മുസ്‍ലിമുകളെ ബാധിക്കില്ല. കോണ്‍ഗ്രസും നഗര മാവോയിസ്റ്റുകളും മുസ്‍ലിംകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇന്ത്യയില്‍ എവിടെയും എന്‍ആര്‍സിയില്‍ ഉള്‍പ്പെടാത്തവര്‍ക്കുവേണ്ടി തടങ്കല്‍പ്പാളയങ്ങളില്ലെന്നും മോദി പറഞ്ഞു.
This post have 0 komentar
EmoticonEmoticon