ലൊസാഞ്ചലസ്: പെണ്‍മുന്നേറ്റവുമായി ഗ്രാമി പുരസ്‌കാരങ്ങള്‍. മികച്ച ആല്‍ബം (ഗോള്‍ഡന്‍ അവര്‍) അടക്കം 4 പുരസ്‌കാരങ്ങള്‍ കെയ്‌സി മസ്‌ഗ്രേവ്‌സ് നേടി. മികച്ച കണ്‍ട്രി ആല്‍ബം, മികച്ച കണ്‍ട്രി സോങ്, മികച്ച കണ്‍ട്രി സോളോ എന്നീ പുരസ്‌കാരങ്ങളും മസ്‌ഗ്രേവ്‌സ് സ്വന്തമാക്കി.
കറുത്തവര്‍ക്കെതിരായ വംശീയവിദ്വേഷവും പൊലീസ് അതിക്രമങ്ങളും പ്രമേയമായ ചൈല്‍ഡിഷ് ഗംബിനോയുടെ (ഡോണള്‍ഡ് ഗ്ലോവര്‍) ‘ദിസ് ഈസ് അമേരിക്ക’ മികച്ച ഗാനം, മികച്ച റിക്കോര്‍ഡ്, മികച്ച റാപ്, മികച്ച മ്യൂസിക് വിഡിയോ പുരസ്‌കാരങ്ങള്‍ നേടി. മികച്ച റാപ് ആല്‍ബം: ‘ഇന്‍വേഷന്‍ ഓഫ് പ്രൈവസി’, കാര്‍ഡി ബി മികച്ച റാപ് ഗാനം : ‘ഗോഡ്‌സ് പ്ലാന്‍’, ഡ്രേക്. മികച്ച പോപ് ഗ്രൂപ്പ് പെര്‍ഫോമന്‍സ്: ‘ഷാലോ’, ലേഡി ഗാഗ, ബ്രാഡ്‌ലി കൂപ്പര്‍. അങ്ങനെ ഗ്രാമി പുരസ്കാരങ്ങളുടെ വേദി പെണ്‍കരുത്ത് തുറന്നു കാട്ടുന്നതായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon