ads

banner

Thursday, 16 May 2019

author photo

നീലേശ്വരം സ്കൂളിലെ പരീക്ഷാ ക്രമക്കേടിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമോയെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തീരുമാനമെടുക്കും. വ്യാപക ക്രമക്കേട് നടന്നതായി ഹയർ സെക്കൻഡറി ജോയിന്‍റ് ഡയറക്ടർ വിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട് . ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. 

കേസിൽ മുഖ്യപ്രതിയായ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മറ്റ് പ്രതികളും മുൻകൂർ ജാമ്യം തേടി ജില്ലാകോടതിയെ സമീപിച്ചേക്കും. അതിനിടെ, കേസിൽ ഒളിവിൽ പോയ മൂന്ന് അധ്യാപകരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജ്ജിതമാക്കി. 

 

അതേസമയം, സംഭവത്തില്‍ വീണ്ടും പരീക്ഷയെഴുതണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം കുട്ടികള്‍ അംഗീകരിച്ചു. രണ്ടു കുട്ടികളോടാണ് വീണ്ടും പരീക്ഷയെഴുതാന്‍ വിദ്യാഭ്യാസ വകുപ്പ ആവശ്യപ്പെട്ടത്. ആദ്യം ഈ തീരുമാനത്തെ കുട്ടികളും രക്ഷിതാക്കളും എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു. അധ്യാപകന്‍ ഇത്തരത്തില്‍ ഒരു ക്രമക്കേട് നടത്തുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും നന്നായി പഠിച്ചാണ് പരീക്ഷ എഴുതിയതെന്നും കുട്ടികള്‍ അറിയിച്ചിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement