ഭൂജ്: ഗുജറാത്ത് കടല്‍ തീരത്ത് സര്‍ക്രീക്കിനു സമീപം ഉപേക്ഷിച്ച പാകിസ്താനി ബോട്ട് ബിഎസ്‌എഫ് പിടിച്ചെടുത്തു. പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്‌എഫ് സംഘമാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ മല്‍സ്യബന്ധന ബോട്ട് കണ്ടെത്തിയത്.
ബോട്ടില്‍ മല്‍സ്യത്തൊഴിലാളികളില്ലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ബിഎസ്‌എഫ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ബോട്ടിലുണ്ടായിരുന്ന മല്‍സ്യബന്ധന ഉപകരണങ്ങളും പിടിച്ചെടുത്തു.
പാകിസ്താന്‍ മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിനിടെ നിരവധി തവണ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഇന്ത്യന്‍ സമുദ്ര മേഖലയില്‍ നിന്നു അഞ്ച് പാക് പൗരന്മാരെ ബിഎസ്‌എഫ് അറസ്റ്റ് ചെയ്തിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon