ആലുവ : യൂണ്യന്‍ ബാങ്കില്‍ നിന്നും പണയസ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികളായ ദമ്പതികളുടെ തിരോധാനത്തില്‍ ദുരൂഹത.ഇവരെ തിരഞ്ഞ് ബംഗ്ലൂരുവിലടക്കം അന്വേഷണം നടത്തിയെങ്കിലും തട്ടിപ്പ് നടത്തിയ ബാങ്കിലെ അസി.മാനേജര്‍ സിസ്‌മോള്‍, ഭര്‍ത്താവ് സജിത്ത് എന്നിവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആലുവ ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷണം നടത്തുന്നത്.
എന്നാല്‍ ഇവര്‍ വിദേശത്തേയ്ക്ക് കടക്കാന്‍ സാധ്യതയുളളതായി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ആദ്യം ലുക്കൗട്ട് സര്‍ക്കുലറും ലുക്കൗട്ട് നോട്ടീസും അന്വേഷണ ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ചിരുന്നു.ഇരുവരും തട്ടിപ്പ് പുറത്തായ ഉടനെ വിദേശത്തേയ്ക്ക് കടക്കാന്‍ സാധ്യതയുളളതിനാല്‍ ഇവരുടെ പാസ്‌പോര്‍ട്ട് പിടിച്ച് വെച്ചിരുന്നു.എറണാകുളത്ത് ബാങ്കിന്റെ പരിശീലന ക്ലാസിലായിരുന്ന സിസ്‌മോള്‍ വിവരം അറിഞ്ഞ ഉടനെ ഒളിവില്‍ പോകുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon