ഹോളിവുഡ് സയൻസ് ഫിക്‌ഷൻ ചിത്രം ടെർമിനേറ്റർ ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രം റിലീസിനൊരുങ്ങുന്നു. ടെർമിനേറ്റർ: ഡാർക് ഫേറ്റ് എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടിം മില്ലെർ ആണ്. ഡെഡ്പൂള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ടിം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 1984ല്‍ പുറത്തിറങ്ങിയ ടെര്‍മിനേറ്റര്‍ എന്ന ചിത്രം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ഇഷ്ടചിത്രമാണ്. ആദ്യ രണ്ട് ഭാഗങ്ങൾ സംവിധാനം ചെയ്ത ജെയിംസ് കാമറൂണ്‍ സഹനിര്‍മാതാവിന്റെ റോളിൽ ഇത്തവണ എത്തുന്നു.
സാറാ കോണറായി അഭിനയിച്ച ലിന്‍ഡാ ഹാമില്‍ടണ്‍ ചിത്രത്തിലൂടെ മടങ്ങിവരുന്നുണ്ട്. അർണോൾഡ് ഷ്വാർസ്നെഗറും ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നു. മക്കെൻസി ഡേവിസ്, ഗബ്രിയൽ ലുന, നതാലിയ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം നവംബർ ഒന്നിന് റിലീസിനെത്തും.
This post have 0 komentar
EmoticonEmoticon