മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ അതൃപ്തി അറിയിച്ച് കോണ്ഗ്രസ്പ്തി. മഹാരാഷ്ട്രയിലെ പ്രത്യേക സാഹചര്യം നിലനില്‍ക്കവെ പവാര്‍ ഡല്‍ഹിയിലെത്തി മോദിയെ കണ്ടതിലാണ് കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തിയത്.
അതേസമയം, മഹാരാഷ്ട്രയിലെ കര്‍ഷകരുടെ വിഷയമാണ് പ്രധാനമന്ത്രിയുമായി പവാര്‍ ചര്‍ച്ച ചെയ്തതെന്ന് എന്‍സിപി വൃത്തങ്ങള്‍ വ്യക്തമാക്കി. അന്‍പത് മിനുട്ടോളം നീണ്ട കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രിയുമായി പവാര്‍ നടത്തിയത്.
സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ സഭവിച്ച കര്‍ഷകരുടെ കാര്യത്തില്‍ പ്രധാനമന്ത്രി എത്രയും വേഗം ഇടപെടണമെന്ന് പവാര്‍ ആവശ്യപ്പെട്ടു. പവാര്‍ നേതൃത്വം കൊടുക്കുന്ന പൂനെയിലെ വസന്ത്ദാദ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന കോണ്‍ഫറന്‍സിലേക്ക് മോദിയെ ക്ഷണിക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ ഡിസംബര്‍ ആദ്യവാരം സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു മിനിമം പരിപാടിയില്‍ ശിവസേന ഉറച്ചു നില്‍ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon