തൊടുപുഴ: മണക്കാട്ടെ കിടക്ക നിർമാണ ഫാക്ടറിൽ വൻ തീപിടിത്തം. ഈസ്റ്റേൺ സുനിദ്രയുടെ കിടക്ക നിർമ്മാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അപകട കാരണം അറിവായിട്ടില്ല.
അപകടത്തിൽ ഫാക്ടറിയുടെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിച്ചു. അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടര മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമായത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ തീയണക്കാൻ സ്ഥലത്തെത്തി. രണ്ടായിരത്തോളം കിടക്കകൾ കത്തി നശിച്ചെന്ന് കമ്പനി അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon