ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരങ്ങൾക്കൊടുവിൽ കോൺഗ്രസ് ഭരിക്കുന്ന മിസോറാമും ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ഇന്ന് ജനവിധി തേടും. ഇരു സംസ്ഥാനങ്ങളിലും ഭരണത്തുടർച്ചയാണ് കോൺഗ്രസ്സും ബിജെപിയും ലക്ഷ്യം വെക്കുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ തെരഞ്ഞെടുപ്പിലെ ജനവിധി ഇരു പാർട്ടികളെയും ഏറെ സ്വാധീനിക്കും.
മിസോറാമിൽ കോണ്‍ഗ്രസും മിസോറാം നാഷനല്‍ പാര്‍ട്ടിയും 40 സീറ്റിലും ബിജെപി 39 സീറ്റിലുമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. 10 ലക്ഷം ജനസംഖ്യയുള്ള മിസോറാമില്‍ 40 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 230 നിയമസഭാ മണ്ഡലങ്ങളുള്ള മധ്യപ്രദേശിൽ കോൺഗ്രസ്സും ബിജെപിയും എല്ലാ സീറ്റിലും മത്സരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള കേന്ദ്രനേതാക്കള്‍ നേരിട്ടെത്തിയാണ് മധ്യപ്രദേശിൽ പ്രചാരണം നടത്തിയിരുന്നത്.
മധ്യപ്രദേശിൽ, ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായിരുന്നെങ്കിലും അവസാനഘട്ടത്തിൽ ട്രെൻഡ് തകിടം മറിഞ്ഞത് ബിജെപിയെ ആശങ്കയിലാക്കുന്നുണ്ട്. വർഷങ്ങൾ നീണ്ട ഭരണവിരുദ്ധവികാരം സംസ്ഥാനത്തുണ്ടെന്ന് ബിജെപി ഭയപ്പെടുന്നു. 2003 ലെ ഉമാഭാരതി സര്‍ക്കാര്‍ മുതല്‍ 2018 വരെ തുടര്‍ച്ചയായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്.
കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‍വിജയ് സിംഗ് ഉൾപ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും ഇത്തവണ മത്സരിക്കുന്നില്ല. അതേസമയം, ഈ തെരഞ്ഞെടുപ്പ് പ്രചാരങ്ങളിലെ ജനപ്രിയ താരം കോൺഗ്രസിസിന്‍റെ ജ്യോതിരാദിത്യ സിന്ധ്യെയാണ്. ജ്യോതിരാദിത്യ ഗുണ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപിയാണ്. സ്ഥാനം രാജിവച്ച് മത്സരിയ്ക്കുന്നില്ലെങ്കിലും കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപിയ്ക്കപ്പെടുന്നത് മുതിർന്ന കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് തന്നെയാണ്.
എന്നാൽ, ഭരണം തുടരാനാവുമെന്നാണ് പ്രതീക്ഷയെന്നും തിരെഞ്ഞടുപ്പുഫലത്തെ കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. തങ്ങളുടെ പ്രചാരണയോഗങ്ങളിലെ സാധാരണക്കാരുടെ വന്‍ പങ്കാളിത്തം 2008ലും 2013ലുമുള്ളതിനേക്കാള്‍ വലിയ വിജയം നല്‍കുമെന്നാണ് പ്രതീക്ഷ നല്‍കുന്നതെന്ന് ചൗഹാന്‍ പറഞ്ഞു. അതേസമയം, കോൺഗ്രസ് ക്യാമ്പും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഭരണവിരുദ്ധ വികാരം വോട്ടായിമാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
ചരിത്രത്തിലാദ്യമായി എല്ലാ പോളിങ് ബൂത്തുകളും വയര്‍ലെസ് സംവിധാനത്തിലൂടെ ബന്ധിപ്പിച്ചാണ് ഇത്തവണ മിസോറാമിൽ തിരഞ്ഞടുപ്പ് നടത്തുന്നത്. വോട്ടെടുപ്പ് നടപടികള്‍ തല്‍സമയം നിരീക്ഷിക്കാനും സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതിനുമാണ് വയര്‍ലെസ് സംവിധാനത്തിലൂടെ പോളിങ് ബൂത്തുകളെ ബന്ധിപ്പിച്ചിരിക്കുന്നതെന്ന് മിസോറാം ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് ജോസഫ് ലാല്‍ ചുവാന അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon