ടൊറന്റൊ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ വിവേക് ശര്‍മ്മ(21)യെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ നബ്ബ സ്വദേശിയായ വിശാല്‍ കാനഡയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്.
അതേ സമയം വിശാലിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച്ബന്ധുക്കള്‍ രംഗത്തെത്തി. ''ആത്മഹത്യ ചെയ്യാനുളള ഒരു വിഷമവും അവനുണ്ടായിരുന്നില്ല. ആത്മഹത്യയാണെങ്കില്‍ എന്തിനാണ് വീടിന് പുറത്തുപോയി ചെയ്യുന്നത്?'' വിശാലിന്റെ അമ്മാവന്‍ പെലീസിനോട് സംശയം പ്രകടിപ്പിച്ചു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി തന്റെ മകന്‍ നബ്ബയില്‍ എത്തിയിരുന്നുവെന്നും തിരികെ പോകുമ്പോള്‍ അവന്‍ സന്തോഷവാനായിരുന്നുവെന്നും മാതാപിതാക്കള്‍ അറിയിച്ചു.
വിശാലിന്റെ മൃതദേഹം വളരെ ഉയരത്തിലാണ് തൂങ്ങിക്കിടന്നത്. ഇതും മരണത്തെ സംബന്ധിച്ച സംശയം വര്‍ദ്ധിപ്പിച്ചു.അതേ സമയം കേസ് അന്വേഷിച്ച് വരികയാണെന്നും മൂന്ന് ദിവസത്തിനുളളില്‍ ഇത് സംബന്ധിച്ച വിവരം അറിയിക്കാമെന്നും വിശാലിന്റെ അച്ഛന്‍ നരേഷിനെ പൊലീസ് അറിയിച്ചു
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon