ദുബായ്: യുഎഇയില്‍ കനത്ത മഴ തുടരുന്നു. ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴയില്‍ കനത്ത നാശനഷ്ടങ്ങളാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൂന്നു മണിക്കൂറോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ വാഹന ഗതാഗതം തടസപ്പെട്ടു. ഇതേത്തുടര്‍ന്നു സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
താഴ്ന്ന പ്രദേശങ്ങള്‍ ആകെ വെള്ളത്തിലാണ്. മരങ്ങള്‍ റോഡുകളിലേക്കു കടപുഴകി വീണതോടെ ഗതാഗതം താറുമാറായി.ദുബായില്‍ 147 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon