ads

banner

Friday, 7 December 2018

author photo

എക്​സിറ്റ്​ പോൾ ഫലങ്ങളിൽ രാജസ്ഥാനിൽ ബിജെപിയെ തറപറ്റിച്ച് കോൺ​ഗ്രസ്​ വമ്പൻ ജയം സ്വന്തമാക്കുമെന്ന്​ ദേശിയ ചാനലുകൾ.  ടൈംസ്​ നൗ, ഇന്ത്യാ ടുഡെ, റിപബ്ലിക്​ ടി.വി, ഇന്ത്യാ ന്യൂസ്,​ ആജ്​ തക്​ എന്നീ ചാനലുകൾ പുറത്തുവിട്ട ഫലങ്ങളിലാണ്​ കോൺഗ്രസ്​ മുന്നേറ്റം പ്രവചിക്കുന്നത്​. അതേസമയം മധ്യപ്രദേശിലും ഛത്തിസ്​ഗഡിലും കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഇഞ്ചോടിഞ്ച്​ പോരാട്ടമായിരിക്കുമെന്നാണ്​ സൂചനകൾ.

വോട്ടെടുപ്പ് അവസാനിച്ച് അര മണിക്കൂറിന് ഉള്ളിൽ തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. വൈകുന്നേരം അഞ്ചര ആയപ്പോൾ തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ഇന്ത്യാ ടുഡേ ആണ് ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടത്.

എല്ലാ ഫലങ്ങളും രാജസ്ഥാനിൽ കോൺഗ്രസിന്​ അനുകൂലമാണ്​. ഇന്ത്യാ ടുഡെ - ആക്​സിസ്​ മൈ ഇന്ത്യ എക്​സിറ്റ്​ പോൾ ഫലത്തിൽ കോൺ​ഗ്രസ്​ 119 മുതൽ 141 സീറ്റുകൾ വരെയാണ്​ രാജസ്ഥാനിൽ നേടുക. ബി.ജെ.പി 55മുതൽ 72 വരെയും മറ്റുള്ളവർ 4 മുതൽ 11വരെയും സീറ്റുകൾ നേടുമെന്നും​ പ്രവചനമുണ്ട്​. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement