ഓവല്‍: മൗണ്ട് മോന്‍ഗനുയില്‍ 'റിപ്പബ്ലിക് ഡേ' സമ്മാനവുമായി ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ . രണ്ടാം ഏകദിനത്തില്‍ 90 റണ്‍സിന് ഇന്ത്യന്‍ നിര ന്യൂസീലന്‍ഡിനെ തകര്‍ത്തു. 325 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 40.2 ഓവറില്‍ 234 റണ്‍സിന് അടിയറവ് പറഞ്ഞു . തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി.നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് അടിച്ചെടുത്തു. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ അമ്പാട്ടി റായുഡുവും കോലിയും എം.എസ് ധോനിയും കേദര്‍ ജാദവും അവരുടെ റോളുകള്‍ ഭംഗിയാക്കി. ഫെര്‍ഗൂസണും ബൗള്‍ട്ടും രണ്ട് വീതം വിക്കറ്റെടുത്തുടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് സ്വപ്നതുല്ല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 25.2 ഓവറില്‍ 154 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon