തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കും. സെക്രട്ടേറിയറ്റ് അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ സംസ്ഥാന സമിതി ചർച്ച ചെയ്യും. സംഘടനാ തലത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും നവീകരണം ആവശ്യമാണെന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചേർന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു.
അടിത്തറ ശക്തമാക്കാൻ ഗൃഹസന്ദർശനങ്ങൾ തുടരണമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. നേതാക്കൾ പ്രവർത്തന ശൈലി മാറ്റണമെന്നും ജനങ്ങളെ കേൾക്കാൻ തയ്യാറാകണമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കർമ്മപദ്ധതി തയ്യാറാക്കുന്നതും ഉപതെരഞ്ഞെടുപ്പുകളും സമിതി ചർച്ച ചെയ്യും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon