ads

banner

Wednesday, 29 May 2019

author photo

തിരുവനന്തപുരം: ശബരിമല നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും പുരുഷന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീക്കും ലഭിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 

വര്‍ഗീയ ശക്തികളെ പ്രതിരോധിക്കുന്നതിനെ ധാര്‍ഷ്ട്യമെന്ന് വിളിക്കുകയാണെങ്കില്‍ ആ ധാര്‍ഷ്ട്യം ഇനിയും അവര്‍ത്തിക്കുമെന്നും പിണറായി വിജയന്‍ നിലപാടെടുത്തു. പുരുഷന്മാര്‍ക്കുള്ള അതേ അവകാശങ്ങള്‍ തന്നെ സ്ത്രീകള്‍ക്കും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമല വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ എന്ത് ധൃതിയാണ് കാണിച്ചതെന്നും ശബരിമലയില്‍ പ്രവേശിക്കാനെത്തുന്ന സ്ത്രീകളെ തടഞ്ഞിരുന്നെങ്കില്‍ അത് കോടതിയലക്ഷ്യം ആവുമായിരുന്നില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നവരെയായിരുന്നു അവര്‍ക്ക് ആവശ്യമെന്നും എന്നാല്‍ വിധേയരായി ഒരിക്കലും നില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement