തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസിലേക്കെത്തിയ എ.പി.അബ്ദുള്ളക്കുട്ടിയെ തിടുക്കപ്പെട്ട് എംഎല്‍എയാക്കിയതില്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് അബ്ദുള്ളക്കുട്ടി നടത്തിയ അഭിപ്രായ പ്രകടനങ്ങളെന്ന് സുധീരന് പറഞ്ഞു.
നരേന്ദ്രമോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
വികസന പദ്ധതികളാണ് മോദിക്ക് ജയം സമ്മാനിച്ചതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. ദരിദ്രരായവര്‍ക്ക് ഗ്യാസ് കണക്ഷന് നല്കിയതും ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്കിയതുമൊക്കെ വോട്ടായി മാറിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon