ads

banner

Thursday, 29 November 2018

author photo

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കിന്റെ തിരിച്ചുവരവിന് വന്‍തിരിച്ചടി. ഏഷ്യാകപ്പിനിടെ ഏറ്റ പരിക്കില്‍ നിന്നാണ് ഹര്‍ദിക്ക് കളിക്കളം വിട്ട് പോയത്. എന്നാല്‍ തിരിച്ചുവരാനൊരുങ്ങുന്ന ഹര്‍ദികിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന ടീമില്‍ നിന്ന് ഹര്‍ദിക്കിനെ ഒഴിവാക്കിയിരിക്കുന്നു. കഴിഞ്ഞദിവസം ഹര്‍ദിക് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിന് എത്തിയിരുന്നു.
ബിസിസിഐ മെഡിക്കല്‍ ടീം ഓള്‍റൗണ്ടറെ പരിശോധിക്കുകയും കൂടുതല്‍ വിശ്രമം നിര്‍ദേശിക്കുകയും ചെയ്തു. നേരത്തെ കഴിഞ്ഞമാസം ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞത് ഫിറ്റ്നസിനെ ആശ്രയിച്ചാകും ഹര്‍ദിക്കിന്റെ അവസരമെന്ന് വ്യക്തമാക്കിയിരുന്നു. 

ഡിസംബര്‍ 7, 9, 11 തിയതികളിലാണ് കിവികള്‍ക്കെതിരായ ഏകദിനം നടക്കുന്നത്.ഡിസംബര്‍ പതിനാലിന് നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കളിച്ച് പരിക്കില്‍ നിന്ന് മോചിതനായെന്ന് തെളിയിക്കുകയാകും ഇനി ഹര്‍ദിക്കിന്റെ ലക്ഷ്യം.മാത്രമല്ല, ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെ പിന്നോട്ടടിക്കുന്ന ഘടകം കൂടിയാണ് ഹര്‍ദിക്കിന്റെ അഭാവം. കഴിഞ്ഞദിവസം ഹര്‍ദിക്ക് പരിശീലനം പൂര്‍ണമായും പുനരാരംഭിച്ചിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement