ന്യൂഡല്‍ഹി: ആന്റമാനിലെ സെന്റിനഗല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരാല്‍ കൊല്ലപ്പെട്ട ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള നടപടികള്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. നരവംശ ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരുടെയും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ ഈ തീരുമാനത്തിലെത്തിച്ചേര്‍ന്നത്. സെന്റിനഗല്‍ ദ്വീപില്‍ പ്രവേശിക്കുന്നത് ഇരുകൂട്ടര്‍ക്കും ആപത്താണെന്ന് അവര്‍ മുന്നറിയിപ്പു നല്‍കി.
ഗോത്രവര്‍ഗക്കാരുമായി ഇടപെടാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും ചൗവിന്റെ മൃതദഹം ദ്വീപില്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും സെന്റിനലുകളെ ഉപദ്രവിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതിനിടെ, ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ താത്കാലിക്കമായി നിര്‍ത്തിവെച്ചെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. തിരച്ചിലുമായി ബന്ധപ്പെട്ടുള്ള യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ബി.ബി.സി. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കന്‍ പൗരനായ ജോണ്‍ അലന്‍ ചൗവാണ് ദ്വീപില്‍ പ്രവേശിക്കാന്‍ ശ്രമിക്കവെ ഗോത്രവര്‍ഗ്ഗക്കാരാല്‍ കൊല്ലപ്പെട്ടത്. ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയ അലന്റെ മൃതദേഹം ഇപ്പോും ദ്വീപില്‍ തന്നെയാണ് ഉളളത്. മത്സ്യത്തൊഴിലാളികള്‍ക്കു 25,000 രൂപ നല്‍കി, അവരുടെ സഹായത്തോടെയാണ് അലന്‍ ദ്വീപിലെത്തിയത്. അലനെ ഗോത്രവര്‍ക്കാര്‍ അമ്പെയ്തു കൊല്ലുന്നതും കുഴിച്ചുമൂടുന്നതും ഇതേ മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് കണ്ടത്.
This post have 0 komentar
EmoticonEmoticon