കൊല്ലം ഫാത്തിമ കോളേജിലെ ഒന്നാംവര്‍ഷ ഇഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണ തീവണ്ടിക്ക് മുന്നില്‍ചാടി ആത്മഹത്യ ചെയ്തു.
കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.സെമസ്റ്റര്‍ എക്‌സാം നടക്കുന്നതിനിടയില്‍ കോപ്പിയടിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു ഇതിനെ തുടര്‍ന്ന്
കുട്ടിയെ കോളേജിലെ കോപ്പിയടി തടയുന്നതിനുള്ള സ്‌ക്വാഡിന്റെ മുന്നില്‍ അധ്യാപിക ഹാജരാക്കി. സ്‌ക്വാഡിലുള്ളവരും മറ്റ് അധ്യാപകരും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ഇതിനുപുറമെ കുട്ടിയുടെ ഫോട്ടോ എടുത്തുവെന്നും പരാതിയുണ്ട്.
അധികൃതരുടെ നടപടിയില്‍ മനംനൊന്ത് കുട്ടി കോളേജില്‍നിന്ന് ഇറങ്ങിയോടുകയും എന്‍.എന്‍ കോളേജിന് മുന്നില്‍വച്ച് തീവണ്ടിക്ക് മുന്നില്‍ ചാടുകയുമായിരുന്നു. വിഷയത്തില്‍ കോളേജ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ഥലത്ത് പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. അധ്യാപകരോടും വിദ്യാര്‍ഥികളോടും പോലീസ് സംസാരിച്ചു.
മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍
This post have 0 komentar
EmoticonEmoticon