കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ പുതിയങ്ങാടി മാവീട്ടില്‍ ജെഫ്രി റെജിനോള്‍ഡ്(53) അന്തരിച്ചു. അര്‍ബുദരോഗ ബാധയാല്‍ ചികിത്സയിലായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.
ബിലാത്തിക്കുളം ബി.ഇ.എം സ്‌കൂള്‍ അധ്യാപിക റീജ റെജിനോള്‍ഡ് ആണ് ഭാര്യ. ബെന്‍ഹര്‍, എമില്‍, എല്‍വിസ്, വില്‍ബര്‍ എന്നിവര്‍ മക്കളാണ്. കാലിക്കറ്റ് ടൈംസില്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ റെജിനോള്‍ഡ് സിറാജ്, തേജസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തേജസിന്റെ ബ്യൂറോ ചീഫ് കൂടി ആയിരുന്നു. ഇവിടെ നിന്നും ജോലി രാജിവെച്ച് ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിന്റെ മാഗസിന്‍ എഡിറ്റാറായി ജോലി ചെയ്ത് വരികയായിരുന്നു. സംസ്‌കാരം വ്യാഴായ്ച വെസ്റ്റ് ഹില്‍ സെമിത്തേരിയില്‍ നടക്കും.
ബിലാത്തിക്കുളം ബി.ഇ.എം സ്‌കൂള്‍ അധ്യാപിക റീജ റെജിനോള്‍ഡ് ആണ് ഭാര്യ. ബെന്‍ഹര്‍, എമില്‍, എല്‍വിസ്, വില്‍ബര്‍ എന്നിവര്‍ മക്കള്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon