ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ല കമ്മിറ്റിയംഗമായ യുവതി പി.കെ. ശശി എം.എൽ.എക്കെതിരെ സി.പി.എം നേതൃത്വത്തിന് നൽകിയ ലൈംഗിക പീഡനപരാതിയിൽ ഇന്ന് നടപടിയുണ്ടായേക്കും. പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കാൻ സംസ്ഥാന സമിതി ഇന്ന് ചേരും. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് പരിഗണിക്കും.
പാലക്കാട് ജില്ല ഘടകത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെച്ച് ചൂണ്ടിക്കാട്ടി ശശിയും നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. യുവതി കൊടുത്ത പരാതി പുറത്തു വന്നതില്‍ ഗൂഡാലോലന ആരോപിച്ച് ശശി കമ്മീഷന് നല്‍കിയ പരാതിയിലും ചിലര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. വിഭാഗീയതയുടെ ഭാഗമായിട്ടാണ് പരാതി പുറത്ത് വന്നതെന്ന നിഗമനം കമ്മീഷന്‍ നടത്തിയതായും സൂചനയുണ്ട്.
പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് എ കെ ബാലനും പികെ ശ്രീമതിയും അടങ്ങിയ കമ്മീഷൻ വിലയിരുത്തല്‍ എന്നാണ് വിവരം. ശശിയുടെ പെരുമാറ്റത്തിലെ വീഴ്ചയുടെ ഗൗരവം കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നതനുസരിച്ചാവും നേതൃത്വം ശിക്ഷ തീരുമാനിക്കുക.
ശശിക്കെതിരായ നടപടി തരംതാഴ്ത്തലിൽ ഒതുങ്ങാനാണ് സാധ്യത. എംഎൽഎ ആയതിനാൽ പാർട്ടിയിൽ നിന്നും പുറത്താക്കലടക്കമുള്ള കടുത്ത നടപടി ഉണ്ടാകാനിടയില്ല. നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ഏര്യാകമ്മിറ്റിയിലേക്കോ മറ്റേതെങ്കിലും കീഴ്ഘടകങ്ങളിലേക്കോ തരംതാഴ്ത്തിത്തിയേക്കാനാണ് സാധ്യത. എന്നാൽ ചർച്ചയിൽ അംഗങ്ങൾ സ്വീകരിക്കുന്ന നിലപാടും പ്രധാനമാണ്.
ഇതിനിടെ,.ശശിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് കത്ത് നല്‍കിയത്. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ ഇരട്ടാത്താപ്പ് ഉണ്ടാകരുതെന്നും, പീഡന പരാതികളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും വി.എസ്. കത്തില്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon