ads

banner

Monday, 26 November 2018

author photo

പമ്പ:  ശബരിമലയില്‍ നിരോധനാജ്ഞ ഇന്ന് രാത്രിയോടെ അവസാനിക്കും.ഡിജിപിയുടെ സാന്നിധ്യത്തില്‍ ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും പൊലീസിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ ശബരിമലയിലും പരിസരങ്ങളിലും തുടരുന്ന നിരോധനാജ്ഞയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നത്്.  കഴിഞ്ഞ രണ്ടു ദിവസങ്ങളിലും പ്രശ്‌നമുണ്ടായ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നീട്ടണമെന്ന നിലപാട് പൊലീസ് ആവര്‍ത്തിക്കുമെന്നാണ് സൂചന.മാത്രമല്ല, നിയന്ത്രണം ഗുണം ചെയ്തുവെന്നാണ് അധികൃതരുടെ നിലവിലത്തെ വിലയിരുത്തല്‍.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നീ സ്ഥലങ്ങളില്‍ കഴിഞ്ഞ 11 ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നാലു ദിവസത്തേക്ക് മാത്രമാണ് ഇത് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. സ്ഥിതിഗതി ശാന്തമാണെങ്കില്‍ ഉത്തരവ് പതിയെ പിന്‍വലിക്കാമെന്ന നിലപാടിലായിരുന്നു ജില്ലാ ഭരണകൂടം.ബിജെപിയിറക്കിയ സര്‍ക്കുലര്‍ പ്രകാരമുള്ളവരാണ് സന്നിധാനത്തെത്തി പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കൂടാതെ,സന്നിധാനത്തു നടക്കുന്ന പ്രശ്‌നങ്ങള്‍ എല്ലാം ആസൂത്രിതമാണെന്ന് ഹൈക്കോടതിയെയടക്കം ബോധിപ്പിക്കാന്‍ സാധിച്ചുവെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍, ഇവിടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെതിരെ ഹൈക്കോടതിയുടെ ചില പരാമര്‍ശങ്ങള്‍ ഉണ്ടായെങ്കിലും ഉത്തരവില്‍ ഇതൊന്നും ഉള്‍പ്പെടുത്താതിരുന്നത് സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കിയിരുന്നതിനിടെ എസ്പി യതീഷ് ചന്ദ്രയെ ശബരിമല ഡ്യൂട്ടിയില്‍നിന്ന് പിന്‍വലിച്ചുവെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പൊലീസ് അറിയിച്ചു. മുന്‍ നിശ്ചയപ്രകാരം ഈ മാസം 30ന് മാത്രമെ ഉദ്യോഗസ്ഥരുടെ ചുമതലമാറ്റം ഉണ്ടാകുകയുളളൂ.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement