മന്ത്രി മാത്യു ടി തോമസ് ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും. രാവിലെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറും. രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ജെ ഡി എസ് കേരളഘടകത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ധാരണ വെള്ളിയാഴ്ച പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ അംഗീകരിച്ചിരുന്നു. ഇതോടെയാണ് മാത്യു ടി തോമസ് സ്ഥാനമൊഴിയുന്നത്.
പകരം മന്ത്രിയായി നിലവിലെ ജെ ഡി എസ് സംസ്ഥാന അധ്യക്ഷൻ കെ കൃഷ്ണന്‍കുട്ടി അധികാരമേൽക്കും. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടന്നേക്കും. വരുന്നയാഴ്ചയിലെ മറ്റുദിവസങ്ങളില്‍ ഗവര്‍ണര്‍ക്ക് അസൗകര്യങ്ങളുണ്ട്. ഈ സാഹചര്യത്തില്‍, സത്യപ്രതിജ്ഞയ്ക്ക് അനുവാദം ചോദിച്ചാല്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാകും സമയം ലഭിക്കുക.
മാത്യു ടി തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി കെ. കൃഷ്‌ണൻ കുട്ടിയെ മന്ത്രിയാക്കണെമെന്നാവശ്യപ്പെട്ട് ജെഡിഎസ് നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു. സികെ നാണുവും കെ.കൃഷ്‌ണൻകുട്ടിയും കോഴിക്കോട് വച്ചാണ് കത്ത് നൽകിയത്. ജെഡിഎസിനറെ ആഭ്യന്തരകാര്യം എന്ന നിലക്ക് സിപിഎമ്മും തീരുമാനത്തോട് യോജിക്കുകയാണ്. മാത്യു ടി തോമസിൻറെ രാജിക്കത്ത് കിട്ടിയതിന് പിന്നാലെ മുഖ്യമന്ത്രി ഇടത് നേതാക്കളുമായി കൂടിയാലോചിക്കും. ഉടൻ എൽഡിഎഫ് ചേർന്ന് കെ കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞയും തീരുമാനിക്കും
അതേസമയം, ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മാത്യു ടി തോമസ് പടിയിറങ്ങുന്നത്. ദേശീയ നേതൃത്വം തീരുമാനം അടിച്ചേല്പിച്ചുവെന്നാണ് മാത്യു ടി തോമസ് വിഭാഗത്തിന്‍റെ പരാതി. കൃഷ്ണൻകുട്ടി മന്ത്രിയാകുമ്പോൾ സംസ്ഥാന പ്രസിഡണ്ട് ആരാകണം എന്നതിനെ കുറിച്ച് പാർട്ടിയിൽ വലിയ തർക്കമുണ്ട്. ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്ന് മാത്യു ടി തോമസ് പറഞ്ഞു. പക്ഷെ മാത്യു ടി തോമസിനെ പ്രസിഡണ്ടാക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ആവശ്യപ്പെടുന്നുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon