ads

banner

Wednesday, 12 June 2019

author photo

ഗാന്ധിനഗര്‍: 'വായു' ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച്‌ ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുംമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ഇതേതുടര്‍ന്ന് ഗുജറാത്തിന്റെ തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കച്ച്‌ ജില്ലയില്‍ നിന്നും 10,000 ആളുകളെ ഒഴിപ്പിച്ചു.

കര- നാവിക- തീരസംരക്ഷണ സേനകളെ ഗുജറാത്ത് തീരത്ത് വിന്യസിച്ചു. വ്യോമസേനയുടെ സി-17 വിമാനം ജമുനാനഗര്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആകെ 700 സൈനികരെ വിവിധ മേഖലകളില്‍ വിന്യസിച്ചു. സൈന്യത്തിന് പുറമെ ദുരന്തനിവാരണ സേനയുടെ 20 യൂണിറ്റുകളെ ഗുജറാത്തില്‍ വിന്യസിച്ചിട്ടുണ്ട്. വൈദ്യസംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തി

ഗുജറാത്തിലെ പോര്‍ബന്തര്‍, വരാവല്‍, മഹുവ, ദിയു എന്നിവടങ്ങളിലാണ് വീശിയടിക്കുക. ഗുജറാത്തില്‍ 60 ലക്ഷം ആളുകളെ വായു ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. വ്യാഴാഴ്ച അതിരാവിലെ ഗുജറാത്തിലെ പോര്‍ബന്തര്‍, മഹുവ തീരത്തേക്ക് കടക്കുന്നതോടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 110 മുതല്‍ 135 കിലോമീറ്റര്‍ ആയിരിക്കും. ഈ മേഖലയില്‍ കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്.

മധ്യകിഴക്കന്‍ അറബിക്കടലിലും അതിനോടുചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലിലുമായി രൂപംകൊണ്ട 'വായു' ചുഴലി നിലവില്‍ മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തിലാണ് നീങ്ങുന്നത്.  കാറ്റിന്റെ സഞ്ചാരപാതയിലുള്ള കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement