ശ്രീലങ്കയിൽ ഇന്നലെ നടന്ന സ്ഫോടനപരമ്പരയിൽ മരിച്ച കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽത്തന്നെ സംസ്‌കരിക്കും. ബന്ധുക്കളാണ് തീരുമാനം അറിയിച്ചത്. ദുബായിൽ സ്ഥിരതാമസമാക്കിയ റസീനയ്ക്ക് ശ്രീലങ്കൻ പൗരത്വവുമുണ്ട്.
റസീനയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോർക്ക അധികൃതർ ബസുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നോർക്ക അധികൃതർ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തു. എന്നാൽ സംസ്കാരം ശ്രീലങ്കയിൽ തന്നെ സംസ്കരിക്കാൻ ബന്ധുക്കൾ നിശ്ചയിക്കുകയായിരുന്നു.
റസീനയുടെ പിതാവ് പി എസ് അബ്ദുല്ലയും ബന്ധുക്കളും വർഷങ്ങൾക്ക് മുമ്പ് ശ്രീലങ്കയിലേക്ക് കുടിയേറിയതാണ്. ഭർത്താവ് അബ്ദുൽ ഖാദർ കുക്കാടിനൊപ്പമാണ് ദുബായിൽ സ്ഥിര താമസമാക്കിയ റസീന ബന്ധുക്കളെ കാണാൻ ഒരാഴ്ച മുമ്പ് ശ്രീലങ്കയിൽ എത്തിയത്. ശ്രീലങ്കയിൽ ഭീകരാക്രമണം നടന്ന ഷാംഗ് റിലാ ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിന് തൊട്ട് മുമ്പായിരുന്നു സ്ഫോടനം നടന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon