ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വരണാസിക്ക് പുറമെ ന്യൂഡൽഹി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൽസരിക്കുമെന്ന അഭ്യൂഹം ശക്തം. ഡൽഹിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിൽ നാലെണ്ണത്തിലാണ് ബിജെപി ഇന്നലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ന്യൂഡൽഹി ഉൾപ്പെടെ 3 മണ്ഡലങ്ങൾ ഒഴിച്ചിട്ടുണ്ട്. ഇത് അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നു.
ഒരു സുരക്ഷിത മണ്ഡലത്തിൽ കൂടി മോദി മൽസരിക്കുമെന്നും ന്യൂഡൽഹി സജീവ പരിഗണനയിലാണെന്നുമുള്ള അഭ്യൂഹം ശക്തമായി ബിജെപി കേന്ദ്രങ്ങളിൽ തന്നെ പരക്കുന്നുണ്ട്. മോദിയുടെ മണ്ഡലമായ വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ കൂടിയാണ് മോദിയുടെ രണ്ടാം മണ്ഡല സാധ്യതയുയരുന്നത്.
മോദി കളത്തിലിറങ്ങിയാൽ ഡൽഹിയിലെ മുഴുവൻ സീറ്റുകളും തൂത്തുവാരാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. അയൽ സംസ്ഥാനമായ ഹരിയാനയിലെ 10 സീറ്റുകളിലും പ്രയോജനം ചെയ്യുമെന്നും പാർട്ടി നേതാക്കൾ കരുതുന്നു. ഡൽഹി പിടിക്കുന്നവർ രാജ്യം ഭരിക്കുമെന്ന വിശ്വാസവും ഇതിനു പിന്നിലുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon