കൊച്ചി : ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തണം. യുവതി പ്രവേശന വിഷയത്തില്‍ സി.പി.എം ഉം ബി.ജെ.പി.യും യഥാര്‍ത്ഥ വിശ്വാസികളെ തടവിലാക്കിയിരിക്കുകയാണെന്ന് ജനതാദള്‍ യു.ഡി.എഫ് വിഭാഗം. നിലവില്‍ തുടര്‍ന്നു വന്നിരുന്ന ആചാര അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തി ശബരിമലയെ കലാപഭൂമിയാക്കാതെ ശാന്തിയും സമാധാനവും നിലനിര്‍ത്തി ശബരിമലയെ കലാപഭൂമിയാക്കാതെ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് തമ്പി ചെള്ളാത്തിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ജോര്‍ജ്ജ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജിബി ഭട്ട്, എം.വി. ലോറന്‍സ്, മോഹന്‍ദാസ് മുപ്പത്തടം, പി.ആര്‍. മാണിക്യമംഗലം, പ്രസാദ് തൊഴേലി, എം.ടി. ഷാജി, എം.ടി. സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon