മുംബൈ: ശ്രീലങ്ക എയ്ക്കെതിരായ ഏകദിന, ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും കേരള താരം സഞ്ജു സാംസണ് ഇരു ടീമുകളിലും ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പേസര്‍ സന്ദീപ് വാര്യര്‍ക്ക് ഇരുടീമിലും അവസരം ലഭിക്കുകയും ചെയ്തു.
ഇതാദ്യമായാണ് സന്ദീപ് ഇന്ത്യന്‍ എ ടീമില്‍ ഇടംപിടിക്കുന്നത്. ഐപിഎല്ലിലെ പ്രകടനമാണ് സന്ദീപിന് ദേശീയ ടീമിലേക്ക് വഴി തുറന്നിരിക്കുന്നത്. ഏകദിന ടീമിനെ പ്രിയങ്ക് പാഞ്ചലും ടെസ്റ്റ് ടീമിനെ ഇഷാന്‍ കിഷനുമാണ് നയിക്കുന്നത്.
രണ്ട് അനൗദ്യോഗിക ടെസ്റ്റും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്‍പ്പെടുന്നത്. മെയ് 25 നാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഏകദിനങ്ങള്‍ ജൂണ്‍ ആറിനും. ഏകദിന ടീമിന്റെ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതാണ്.
This post have 0 komentar
EmoticonEmoticon