കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 160രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് പവന് 27840 രൂപയിലും ഗ്രാമിന് 20 രൂപ കുറഞ്ഞ് 3480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഓഗസ്റ്റ് 19വരെ നാലു ദിവസം റെക്കോഡ് വിലയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്. പവന് 28,000 രൂപയും ഗ്രാമിന് 3,500 രൂപയുമായിരുന്നു വില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.ആഗോളവിപണിയിലെ വിലവര്‍ദ്ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണ വില കൂടുന്നത്.
2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്തെങ്ങും വില വലിയ തോതില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon