ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടർന്ന് ഉത്തര റെയില്‍വേ മേഖലയില്‍ 14 ട്രെയിനുകള്‍ വൈകി ഓടുന്നു. പഞ്ചാബ്, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി കഠിനമായ മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. മൂടൽ മഞ്ഞിനൊപ്പം മറ്റ് സാങ്കേതിക കാരണങ്ങളും ട്രെയിൻ വൈകാൻ കാരണമാകുന്നുണ്ടെന്നാണ് വിവരം.
അതേസമയം, പശ്ചിമ ഉത്തര്‍പ്രദേശിലെ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ മിതമായ മൂടല്‍മഞ്ഞാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) പറയുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇന്ന് മുതല്‍ 29 വരെ വ്യാപകമായ മഴയോ ഇടിമിന്നലോ ഉണ്ടാകുമെന്നും പ്രവചനമുണ്ട്.
ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഈ ദിവസങ്ങളില്‍ ഇടിമിന്നല്‍ ഉണ്ടാവാമെന്നും ഇത് 28ന് തീവ്രതയിലെത്താമെന്നും പറയുന്നു. ഡല്‍ഹിയില്‍ അടുത്ത ആഴ്ച മേഘാവൃതമായ ആകാശവും നേരിയ മഴയും ഒപ്പം മിതമായ മൂടല്‍മഞ്ഞും ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon