ബ്രസൽസ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യാനൊരുങ്ങുന്നു. ആറ് പ്രമേയങ്ങളാണ് യൂറോപ്യൻ യൂണിയൻ ചർച്ച ചെയ്യാൻ ഒരുങ്ങുന്നത്. ഇതിൽ അഞ്ചും പൗരത്വ നിയമ ഭേദഗതിക്ക് എതിരാണ്. അതേസമയം, യൂറോപ്യന്‍ യൂണിയന്‍റെ നീക്കത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. അടുത്താഴ്ച വോട്ടിനിടുന്ന പ്രമേയത്തിന് 26 രാജ്യങ്ങളില്‍നിന്നുള്ള 154 എം.പിമാരുടെ പിന്തുണയുണ്ട്.
ബുധനാഴ്ചയും വ്യാഴാഴ്ചയുമായി പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നും ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രമേയം ചൂണ്ടിക്കാട്ടുന്നുണ്ട്. അപകടകരമായ മാറ്റം എന്നും ഇന്ത്യന്‍ സര്‍ക്കാറിന്‍റെ നടപടിയെ വിശേഷിപ്പിക്കുന്നു. ആറില്‍ അഞ്ച് പ്രമേയങ്ങളും നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ്.
ആകെ ആറ് പ്രമേയങ്ങളിൽ ഒരു പ്രമേയം മാത്രം പൗരത്വ നിയമത്തെ പിന്തുണക്കുന്നതാണ്. പിന്തുണക്കുന്ന പ്രമേയവും പക്ഷേ, പൗരത്വ നിയമ പ്രക്ഷോഭങ്ങള്‍ക്കെതിരായ സുരക്ഷാ സേനയുടെ അമിത ബലപ്രയോഗത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.
യൂറോപ്യന്‍ യൂനിയന്‍റെ നീക്കത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. പൗരത്വ നിയമ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് പ്രതികരണം. മാര്‍ച്ച് 13ന് ബ്രസല്‍സില്‍ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെയാണ് ഇന്ത്യക്കെതിരായ പ്രമേയം വന്നിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon