തിരുവനന്തപുരം: സ്വന്തം ഭൂമിയില്‍നിന്നു അനധികൃതമായി മണ്ണെടുക്കുന്നതു തടഞ്ഞ വസ്തു ഉടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ പ്രധാന പ്രതി കീഴടങ്ങി. ജെസിബി ഉടമ സജുവാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് വൈകിട്ട് രേഖപ്പെടുത്തും.
ഇതോടെ കേസിലെ പ്രതികളെല്ലാം പിടിയിലായി. ജെസിബി ഓടിച്ചിരുന്ന ആളും മറ്റു സഹായികളും നേരത്തെ പിടിയിലായിരുന്നു. കാട്ടാക്കടയ്ക്കടുത്ത് അമ്പലത്തിന്‍കാല കാഞ്ഞിരംമൂട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
അമ്പലത്തിന്‍കാല കാഞ്ചിരവിള ശ്രീമംഗലം വീട്ടില്‍ സംഗീത് (40)ആണു കൊല്ലപ്പെട്ടത്. സംഗീതിന്റെ പുരയിടത്തില്‍നിന്നു മണ്ണ് കടത്താന്‍ ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടുപോകുന്നത് സം ഗീത് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയായിരുന്നു.
This post have 0 komentar
EmoticonEmoticon