ന്യൂഡല്‍ഹി: വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണത്തെ വിലക്കിയുള്ള ബില്ല‌് ലോക‌്സഭ ശബ‌്ദവോട്ടോടെ പാസാക്കി. ബില്ലിലെ വ്യവസ്ഥപ്രകാരം കുറഞ്ഞത‌് അഞ്ചുവര്‍ഷമെങ്കിലും വിവാഹിതരായി കഴിയുന്ന ഇന്ത്യന്‍ ദമ്ബതിമാര്‍ക്ക‌് മാത്രമേ ഇനി വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളെ സ്വന്തമാക്കാനാകൂ. അവിവാഹിതര്‍ക്കും സ്വവര്‍ഗ പങ്കാളികള്‍ക്കും വിദേശ ദമ്ബതികള്‍ക്കും അനുമതിയുണ്ടാകില്ലെന്ന് ബില്ലില്‍ പറയുന്നു.
ഇന്ത്യന്‍ ദമ്ബതികളുടെ കാര്യത്തില്‍ത്തന്നെ അടുത്ത രക്തബന്ധമുള്ള വിവാഹിതയും ഒരു വട്ടമെങ്കിലും അമ്മയാവുകയും ചെയ‌്ത സ‌്ത്രീയെ മാത്രമേ വാടക ഗര്‍ഭധാരണത്തിനായി ആശ്രയിക്കാനാകൂ. അല്ലാത്തത‌് നിയമവിരുദ്ധമായി കണക്കാക്കും. അടുത്ത രക്തബന്ധമുള്ള സ‌്ത്രീയുടെ കാര്യത്തില്‍ തന്നെ ഒരുവട്ടം മാത്രമേ അനുവദിക്കൂ. ദേശീയ വാടക ഗര്‍ഭധാരണ ബോര്‍ഡിനും സംസ്ഥാന വാടക ഗര്‍ഭധാരണ ബോര്‍ഡിനും രൂപംനല്‍കാനും ബില്ല‌് വ്യവസ്ഥ ചെയ്യുന്നു.
വിവാഹിതരായ ദമ്ബതികള്‍ അഞ്ചുവര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന‌് ചര്‍ച്ചയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. വാടക ഗര്‍ഭധാരണം വിലക്കപ്പെട്ടവരില്‍ സിംഗിള്‍ പേരന്റ‌് എന്നത‌് ഒഴിവാക്കണമെന്ന ആവശ്യവുമുയര്‍ന്നു. ജീവിതപങ്കാളി അപകടത്തിലും മറ്റും മരിക്കുന്നവര്‍ സിംഗിള്‍ പേരന്റായി മാറാം. അവര്‍ക്ക‌് കുട്ടികളെ വേണമെന്ന ആഗ്രഹമുണ്ടെങ്കില്‍ തടയരുതെന്നും ആവശ്യമായ തിരുത്ത‌് ബില്ലില്‍ വരുത്തണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
This post have 0 komentar
EmoticonEmoticon