തിരുവനതപുരം: എകെജി സെന്‍റര്‍ അടിച്ചു തകര്‍ക്കുമെന്നു ഭീഷണി മുഴക്കിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെതിരേ പൊലീസില്‍ പരാതി. പ്രകോപനപരമായ പ്രസംഗത്തിനെതിരേ സിപി ഐ (എം) പോത്തന്‍കോട് ലോക്കല്‍ സെക്രട്ടറിയാണു പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ശബരിമല പൂങ്കാവനം തകര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചാല്‍ എകെജി സെന്‍റര്‍ തകര്‍ക്കുമെന്നായിരുന്നു രാധാകൃഷ്ണന്‍റെ ഭീഷണി. തിരുവനന്തപുരത്തെ ഒരു പാര്‍ട്ടി പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഭീഷണി മുഴക്കിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon