കര്‍താര്‍പൂര്‍: കര്‍താര്‍പൂര്‍ തീര്‍ത്ഥാടക ഇടനാഴിയുടെ പാകിസ്ഥാന്‍ ഭാഗത്തുള്ള തറക്കല്ലിടല്‍ ചടങ്ങ് നടന്നു. സിഖ് തീര്‍ഥാടന കേന്ദ്രമായ കര്‍താര്‍പൂര്‍ സൗഹൃദ ഇടനാഴി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. ലാഹോറിനടുത്തു നടക്കുന്ന ചടങ്ങില്‍ രണ്ട് കേന്ദ്രമന്ത്രിമാരും പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിദ്ദുവും പങ്കെടുത്തു. കര്‍താര്‍പൂര്‍ ഇടനാഴി ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത ഇല്ലാതാക്കുമെന്ന് തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനിലെത്തിയ നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.
ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ഇടനാഴി അനുവദിച്ചത്. പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇംറാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംങ് പോയതിന് ശേഷമാണ് ഈ വിവാദം ഉടലെടുത്തത്. ഇങ്ങനെ വിമര്‍ശനം ഉന്നയിച്ചതിന് ശേഷമാണ് ഈ മാസം 22 ന് ഇടനാഴി നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഈ ഇടനാഴിയിലൂടെ കര്‍താര്‍പൂരിലേക്ക് വിശ്വാസികള്‍ക്ക് വിസ കൂടാതെ സഞ്ചരിക്കാന്‍ കഴിയും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon