തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ആദ്യം സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസ് സര്‍വീസ് സ്റ്റോറിയിലെ ചട്ടവിരുദ്ധപരാമര്‍ശങ്ങളുടെ പേരില്‍ വീണ്ടും സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെ വിജിലന്‍സ് അന്വേഷണം ചൂണ്ടിക്കാട്ടി സര്‍വീസില്‍ നിന്ന് വീണ്ടും മാറ്റി നിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിലും സര്‍ക്കാരിനെതിരെ ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു.
This post have 0 komentar
EmoticonEmoticon