ബെഗളൂര്‍: പീഡനകേസില്‍ പ്രതിയായ പോലീസുകാരന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ശിവാജിനഗറിലെ സംഘം പാലത്തിന്റെ സമീപത്ത് നിന്നാണ് മുംബൈ അംബോളി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ സജന്‍ സനാപ് എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
തന്റെ പേരില്‍ കേസെടുത്തെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ സജന്‍ ആരോടും സംസാരിക്കാതെ ഇറങ്ങി പോവുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
രാജീവ് ഗാന്ധി ചേരിയില്‍ താമസിക്കുന്ന ചില നാട്ടുകാര്‍ സജന്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതായി കണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ട്രെയിന്‍ വരുന്ന പാതയിലൂടെ രാത്രി ഒമ്പതരയോടെയാണ് ഇവര്‍ സജനെ കണ്ടത്. ട്രെയിന്‍ വരുമെന്ന് അറിയിച്ചുവെങ്കിലും സജന്‍ മാറാന്‍ കൂട്ടാക്കിയില്ലെന്ന് സാക്ഷികള്‍ പറയുന്നു.
പ്രാഥമിക അന്വേഷണത്തിന് ശേഷം അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി റെയില്‍വേ പോലീസ് അറിയിച്ചു. എന്നാല്‍ സജന്‍ എന്തിന് പൂനെയില്‍ വന്നുവെന്നുള്ളതാണ് പോലീസിനെ ആശങ്കയിലാക്കുന്നത്. തന്നെ പല തവണ സജന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതയാണ് യുവതി പരാതി നല്‍കിയത്.
This post have 0 komentar
EmoticonEmoticon